Kerala

പ്രളയം: 24 മണിക്കൂര്‍ റെസ്‌ക്യൂ ടീമിന് രൂപം നല്‍കി; പ്രവര്‍ത്തകര്‍ സജ്ജരാവണമെന്ന് എസ്ഡിപിഐ

ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണമായി സഹകരിച്ച് വേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍. അടിയന്തരസാഹചര്യം നേരിടാന്‍ ഏഴുമേഖലകളായി തിരിച്ച് റെസ്‌ക്യൂ ടീം പ്രവര്‍ത്തിക്കും.

പ്രളയം: 24 മണിക്കൂര്‍ റെസ്‌ക്യൂ ടീമിന് രൂപം നല്‍കി; പ്രവര്‍ത്തകര്‍ സജ്ജരാവണമെന്ന് എസ്ഡിപിഐ
X

പത്തനംതിട്ട: ശക്തമായ മഴയോടെ പ്രതികൂലമായ സാഹചര്യം നേരിടാന്‍ പ്രവര്‍ത്തകര്‍ സര്‍വസജ്ജരാകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണമായി സഹകരിച്ച് വേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍. അടിയന്തരസാഹചര്യം നേരിടാന്‍ ഏഴുമേഖലകളായി തിരിച്ച് റെസ്‌ക്യൂ ടീം പ്രവര്‍ത്തിക്കും.

എസ്ഡിപിഐ റെസ്‌ക്യൂ ടീം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണെന്നും ഭാരവാഹികള്‍ അറയിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ നിരണം, മുഹമ്മദ് അനീഷ്, റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ റെസ്‌ക്യൂ ടീം ജില്ലാ കോ-ഓഡിനേറ്റര്‍ അന്‍സാരി ഏനാത്തിനെ ബന്ധപ്പെടുക. ഫോണ്‍: 9544662704.

Next Story

RELATED STORIES

Share it