Kerala

വിമാനയാത്രയിലൂടെ സൂപ്പർ സ്പ്രെഡ് ഭീകരാവസ്ഥയ്ക്ക് സാധ്യത: മുഖ്യമന്ത്രി

ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രകൾക്ക് മുമ്പായി സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് തീരുമാനിച്ചത്.

വിമാനയാത്രയിലൂടെ സൂപ്പർ സ്പ്രെഡ് ഭീകരാവസ്ഥയ്ക്ക് സാധ്യത: മുഖ്യമന്ത്രി
X

തിരുവനന്തപുരം: വിമാനയാത്രയിലൂടെ ഒരാളിൽനിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് എന്ന ഭീകരാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രൈമറി കോണ്ടാക്ട് വഴി കൂടുതൽ മരണങ്ങളുണ്ടാകുന്നുണ്ടെന്നും സൂപ്പർ സ്പ്രെഡിന് വിമാനയാത്രകൾ കാരണമാകുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രകൾക്ക് മുമ്പായി സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്യക്ഷമമായി സ്ക്രീനിങ് നടത്താനുള്ള സൗകര്യങ്ങളൊരുക്കി യാത്രയെ തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. അതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it