സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയും മിന്നലും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 25 മുതല്‍ 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവുമെന്നാണ് പ്രവചനം. തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെയാണ് മിന്നലിന് സാധ്യത കൂടുതല്‍.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് മലപ്പുറം, പാലക്കാട്, വയനാട്, തൃശൂര്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയ്ഡ ആസ്ഥാനമായ NCMRWF കാലാവസ്ഥാ മോഡല്‍ പ്രകാരം ഇന്ന് വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ ഒറ്റപെട്ട മഴക്ക് സാധ്യത നിലവിലുണ്ട്.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT