Kerala

മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പെട്ട് തൊഴിലാളി മരിച്ചു

മല്‍സ്യത്തൊഴിലാളിയായ ജിയന്‍ ആണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് മത്സ്യം കയറ്റുന്നതിനിടെയാണ് അപകടം.

മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പെട്ട് തൊഴിലാളി മരിച്ചു
X
കൊച്ചി: എറണാകുളം ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് യുവാവ് മരിച്ചു. മല്‍സ്യത്തൊഴിലാളിയായ ജിയന്‍ ആണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് മത്സ്യം കയറ്റുന്നതിനിടെയാണ് അപകടം. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി മീന്‍ കയറ്റുന്നതിനിടെ ജിയന്‍ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതര പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Next Story

RELATED STORIES

Share it