Kerala

കണ്ണൂരില്‍ പടക്കം, സ്‌ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം

കണ്ണൂരില്‍ പടക്കം, സ്‌ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതല്‍ മെയ് 17 വരെ നിരോധനം. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഏഴ് ദിവസത്തേക്ക് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം, പൊതുശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് നടപടി.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, അവശ്യ സേവനങ്ങള്‍ക്കായി അല്ലെങ്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ ഈ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it