Kerala

സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി ഉ​യ​ർ​ത്തി​യത് സ്വാഗതാർഹം; നിബന്ധനകൾ ഒഴിവാക്കണമെന്ന് ധനമന്ത്രി

വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയും. വാ​യ്പ ല​ഭി​ച്ചാ​ലും കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​ന ഇ​ടി​വി​ന്‍റെ പ​കു​തി മാ​ത്ര​മേ നി​ക​ത്താ​ൻ ക​ഴി​യൂ.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി ഉ​യ​ർ​ത്തി​യത് സ്വാഗതാർഹം; നിബന്ധനകൾ ഒഴിവാക്കണമെന്ന് ധനമന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തി​യ​തി​നെ സ്വാ​ഗ​തം ചെ​യ്ത് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നു ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി ഉയർത്താനാണ് തീരുമാനം. അതേസമയം, വാ​യ്പ എ​ടു​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്കു​ക​യോ ച​ർ​ച്ച ന​ട​ത്തു​ക​യോ വേ​ണ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയും. വാ​യ്പ ല​ഭി​ച്ചാ​ലും കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​ന ഇ​ടി​വി​ന്‍റെ പ​കു​തി മാ​ത്ര​മേ നി​ക​ത്താ​ൻ ക​ഴി​യൂ. കൊ​ള്ള​പ്പ​ലി​ശ ഒ​ഴി​വാ​ക്കാൻ കേ​ന്ദ്രം വാ​യ്പ എ​ടു​ത്തു ന​ൽ​കു​ക​യോ സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് നേ​രി​ട്ട് വാ​ങ്ങു​ക​യോ ചെ​യ്യ​ണം. കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം വാ​യ്പ എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ കേ​ന്ദ്രം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ൽ നി​ബ​ന്ധ​ന​യാ​യി വ​ന്നാ​ൽ അം​ഗീ​ക​രി​ക്കി​ല്ല. ഊ​ർ​ജ​മേ​ഖ​ല​യി​ൽ കേ​ന്ദ്രം പ​റ​യു​ന്ന പ​ല പ​രിഷ്കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​കൂ​റാ​യി കൂ​ലി ന​ൽ​ക​ണം. അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ​ണം എ​ത്തി​ക്ക​ണ​മെ​ന്നും ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

കേരളത്തിൽ മുപ്പത്തയ്യായിരം കോടിയുടെ വരുമാന ഇടിവ് ഈ വർഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വായ്പാ പരിധി ഉയർത്തി പൂർണമായി കിട്ടിയാലും 18,087 കോടിയേ അധികമായി വായ്പ കിട്ടൂ. നമ്മുടെ വരുമാന ഇടിവിന്റെ പാതി മാത്രമേ നികത്താൻ കഴിയൂ. അതിനാൽ കേന്ദ്രസർക്കാർ ജിഎസ്ടി കോമ്പൻസേഷൻ പൂർണമായും തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയുടെ ചെലവുകൾ വർധിപ്പിക്കുമെന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. അത് ഗണ്യമായി ഉയർത്തിയാൽ മാത്രമേ കാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.

ഇതു പറയുമ്പോഴും ചില വിമർശനങ്ങൾ കേരള സർക്കാരിനുണ്ട്. വായ്പ നിബന്ധനകൾക്ക് വിധേയമാക്കുന്നതിന് കേരളം എതിരാണ്. കഴിഞ്ഞ 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വായ്പ നിബന്ധന വിധേയമാക്കുന്നത് പരിഗണിക്കണം എന്നുണ്ടായിരുന്നു. എന്നാൽ ധനകാര്യ കമ്മീഷൻ ഈ വർഷത്തെ റിപ്പോർട്ടിൽ ആ പരിഗണനാവിഷയം ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മുൻഗണന അനുസരിച്ച് ചെലവാക്കാൻ തരുന്ന വായ്പ, ആ വായ്പ തന്നെ മുതലും പലിശയും ചേർത്ത് സംസ്ഥാനങ്ങൾ തിരിച്ചടയ്ക്കേണ്ടതാണ്. അതിന് നിബന്ധന വെക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആ നിബന്ധനകൾ ഒഴിവാക്കണം. അല്ലെങ്കിൽ നിബന്ധനകളെ കുറിച്ച് ചർച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it