Kerala

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യം: ധനമന്ത്രി

ബജറ്റിനു പുറത്തുനിന്ന് വിഭവസമാഹരണം നടത്തേണ്ടിവരും. ആ ലക്ഷ്യം നിറവേറ്റാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യം: ധനമന്ത്രി
X

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ 2019-20ലെ സംസ്ഥാന ബജറ്റിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഇതിന് ബജറ്റിനു പുറത്തുനിന്ന് വിഭവസമാഹരണം നടത്തേണ്ടിവരും. ആ ലക്ഷ്യം നിറവേറ്റാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റ് ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അവതരിപ്പിച്ച കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമമാണെന്നും മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡംഗങ്ങളായ ഡോ.കെ എന്‍ ഹരിലാല്‍, ഡോ.കെ രവിരാമന്‍, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗങ്ങളായ സി പി ജോണ്‍, വിജയരാഘവന്‍, സാമ്പത്തികവിദഗ്ധരായ ഡോ.എം എ ഉമ്മന്‍, പ്രഫ.കെ എന്‍ ഗംഗാധരന്‍, ഡോ.മേരി ജോര്‍ജ് സംസാരിച്ചു. സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികളും പങ്കെടുത്തു.

Next Story

RELATED STORIES

Share it