Kerala

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത നിലയില്‍

പുല്‍പ്പള്ളി മരക്കടവിലെ ചുളു ഗോഡ് എങ്കിട്ടന്‍ (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത നിലയില്‍
X

കല്‍പ്പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മരക്കടവിലെ ചുളു ഗോഡ് എങ്കിട്ടന്‍ (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യത മൂലമാണ് എങ്കിടന്‍ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മഴ കുറവായതിനാല്‍ കടമെടുത്തു വിതച്ച കൃഷി നശിച്ചതില്‍ ഇയാള്‍ നിരാശനായിരുന്നുവെന്നും ചെറുകിട കര്‍ഷകനായ എങ്കിടന് മൂന്നുലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Next Story

RELATED STORIES

Share it