Kerala

പ്രമുഖ പണ്ഡിതന്‍ കാരിക്കോട് പി പി ഫരീദ് ഹാജി(99) അന്തരിച്ചു

കാഞ്ഞാര്‍ മൂസ മൗലാനയ്‌ക്കൊപ്പം തബ് ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്

പ്രമുഖ പണ്ഡിതന്‍ കാരിക്കോട് പി പി ഫരീദ് ഹാജി(99) അന്തരിച്ചു
X

തൊടുപുഴ: പ്രമുഖ പണ്ഡിതന്‍ കാരിക്കോട് ഇളയിടത്ത് പുത്തന്‍വീട്ടില്‍ പി പി ഫരീദ് ഹാജി(99) അന്തരിച്ചു. മുസ്‌ലിം ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. കാഞ്ഞാര്‍ മൂസ മൗലാനയ്‌ക്കൊപ്പം തബ് ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദുബയ്, സൗദി അറേബ്യ, ശ്രീലങ്ക, മലേസ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ റേഞ്ച് ഖജാഞ്ചി, ദക്ഷിണ കേരള ഇസ് ലാം മത വിദ്യാഭ്യസ ബോര്‍ഡ് ജില്ലാ ഖജാഞ്ചി, ദിര്‍ഘകാലം ഉണ്ടപ്ലാവ് മുഹ് യുദ്ദീ പള്ളി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, തൊടുപുഴ ടൗണ്‍ പള്ളി സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ ടൗണ്‍ പളളിയോട് ചേര്‍ന്ന് അല്‍ അമീന്‍ ബുക്ക്സ്റ്റാള്‍ നടത്തിയിരുന്നു. ഖബറടക്കം ജൂലൈ രണ്ടിനു രാവിലെ 10.30ന് കാരിക്കോട് മുഹ് യുദ്ദീന്‍ പള്ളി ഖബര്‍ സ്ഥാനില്‍. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഷെരീഫ് മൗലവി അല്‍ കൗസരി(വൈസ് പ്രിന്‍സിപ്പല്‍, ജാമിഅ ഹസനിയ കായംകുളം), അബ്ദുല്‍ ഗഫൂര്‍ നജ്മി(പ്രിന്‍സിപ്പല്‍ ജാമിഅ ഇബ്‌നു മസ്ഊദ് കോളജ് പളളിപ്പടി, ഇടവെട്ടി), ആരിഫ, സല്‍മ, ആയിഷ, ഹഫ്‌സ, പരേതനായ ബഷീര്‍. മരുമക്കള്‍: നൂറുദ്ദിന്‍, ബഷീര്‍, വി എച്ച് അലിയാര്‍ മൗലവി(ഇമാം പടമുഗള്‍ ജുമാമസ്ജിദ്), ജമീല, ഫാരിസ, വഹീദ.


Next Story

RELATED STORIES

Share it