Kerala

അതിര്‍ത്തി കടക്കാന്‍ വ്യാജ പാസ്: ആറുപേര്‍ പിടിയില്‍

വീരാജ്‌പേട്ടയില്‍നിന്നുമാണ് ഇവര്‍ എത്തിയത്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്നുള്ള കൊവിഡ് 19 ജാഗ്രതാ പാസില്‍ കൃത്രിമം കാട്ടിയാണ് രേഖകളുണ്ടാക്കിയിരിക്കുന്നത്.

അതിര്‍ത്തി കടക്കാന്‍ വ്യാജ പാസ്: ആറുപേര്‍ പിടിയില്‍
X

കല്‍പ്പറ്റ: അതിര്‍ത്തി കടക്കാന്‍ വ്യാജ പാസ് ഉപയോഗിച്ച സംഘം മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. പേരാമ്പ്ര സ്വദേശികളായ നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. വീരാജ്‌പേട്ടയില്‍നിന്നുമാണ് ഇവര്‍ എത്തിയത്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്നുള്ള കൊവിഡ് 19 ജാഗ്രതാ പാസില്‍ കൃത്രിമം കാട്ടിയാണ് രേഖകളുണ്ടാക്കിയിരിക്കുന്നത്.

കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനയിലാണ് പാസിലെ കൃത്രിമം പിടിക്കപ്പെട്ടത്. മുമ്പ് ഇതുവഴി കടന്നുപോയ ഇരട്ടി സ്വദേശിയുടെ പാസില്‍ പേരുമാത്രം മാറ്റിയാണ് കൃത്രിമം നടത്തിയിരിക്കുന്നത്. വീരാജ്‌പേട്ടയില്‍നിന്നും മലയാളികളാണ് ഇവര്‍ക്ക് 2,000 രൂപ തോതില്‍ പാസ് നിര്‍മിച്ചുനല്‍കിയതെന്നാണ് സംഘം പറയുന്നത്.

Next Story

RELATED STORIES

Share it