നേമത്ത് എസ്ഡിപിഐ പിന്തുണ സിപിഎമ്മിനെന്ന് വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ
BY sudheer15 March 2021 2:55 PM GMT
X
sudheer15 March 2021 2:55 PM GMT
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ പിന്തുണ സിപിഎമ്മിന് എന്ന രീതിയില്‍ വ്യാജ പ്രചരണം. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു. മാധ്യമം ദിനപത്രത്തിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. 'സിപിഎമ്മിന്റെ ആവശ്യപ്രകാരമാണ് പിന്തുണ: ജില്ലാപ്രസിഡന്റ്' എന്ന തലക്കോടെയാണ് പ്രചരണം. സിപിഎം എസ്ഡിപിഐ ധാരണ എന്ന രൂപത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. നേമം മണ്ഡലത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ താറടിച്ച് കാണിക്കാന്‍ നിഗൂഢ ശക്തികള്‍ ശ്രമിക്കുകയാണെന്നും വ്യാജ പ്രചാരണം നടത്തുന്നതിനെതിരേ എസ്ഡിപിഐ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT