കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ. പോള്‍ തേലക്കാട്ടിലിന്റെ ഓഫിസിലെത്തി പോലിസ് രേഖകള്‍ പരിശോധിച്ചു
ഫാ. പോള്‍ തേലക്കാട്ടിനെ ആലുവയില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് തന്റെ പക്കലുള്ള രേഖകള്‍ അന്നു ഫാ.പോള്‍ തേലക്കാട്ടില്‍ പോലിസിന് കൈമാറിയിരുന്നുവെങ്കിലും മുഴുവന്‍ രേഖകളും പോലിസ് സ്വീകരിച്ചിരുന്നില്ല.അന്നു വാങ്ങാതിരുന്ന രേഖകളാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ ഓഫിസിലെത്തി പോലിസ് സംഘം പരിശോധിച്ച് വാങ്ങിയതെന്ന് എറണാകൂളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.പോള്‍ കരേടന്‍ പറയുന്നു.
കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ സീറോ മലബാര്‍ സഭ മുന്‍ വക്താവും ലൈറ്റ് ഓഫ് ട്രൂത്ത് പത്രാധിപരുമായ.ഫാ. പോള്‍ തേലക്കാട്ടിന്റെ ഓഫിസിലെത്തി അന്വേഷണ സംഘം രേഖള്‍ പരിശോധിച്ചു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാ. പോള്‍ തേലക്കാട്ടിനെ ആലുവയില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് തന്റെ പക്കലുള്ള രേഖകള്‍ അന്നു ഫാ.പോള്‍ തേലക്കാട്ടില്‍ പോലിസിന് കൈമാറിയിരുന്നുവെങ്കിലും മുഴുവന്‍ രേഖകളും പോലിസ് സ്വീകരിച്ചിരുന്നില്ല.രേഖകള്‍ സ്വീകരിക്കുന്നതിന്റെ നിയമ വശങ്ങള്‍ പഠിച്ച ശേഷം അത് വാങ്ങാമെന്നാണ് പോലിസ് അറിയിച്ചതെന്നാണ് എറണാകുളം -അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.പോള്‍ കരേടന്‍ വ്യക്തമാക്കിയത്.അന്നു വാങ്ങാതിരുന്ന രേഖകളാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ ഓഫിസിലെത്തി പോലിസ് സംഘം പരിശോധിച്ച് വാങ്ങിയതെന്നും ഫാ.പോള്‍ കരേടന്‍ പറയുന്നു.കര്‍ദിനാളിന്റെ പേരില്‍ തയാറാക്കപ്പെട്ട രേഖ തനിക്ക് ഇ മെയില്‍ വഴിയാണ് ലഭിച്ചതെന്നാണ് നേരത്തെ ഫാ,പോള്‍ തേലക്കാട്ടില്‍ പോലിസിനോട് പറഞ്ഞിരുന്നത്.ഇതിന്റെ ഭാഗമായുള്ള പരിശോധനയാണ് ഫാ.പോള്‍ തേലക്കാട്ടിലിന്റെ ഓഫിസില്‍ നടന്നതെന്നാണ് വിവരം. ഫാ. പോള്‍ തേലക്കാട്ടിലിന്റെ കംപ്യൂട്ടര്‍ പരിശോധിക്കുകയും ഇ-മെയിലിന്റെ ഉറവിടം അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തുവെന്നാണ് അറിയുന്നത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT