മാരകശേഷിയുള്ള മയക്കുമരുന്ന് മാക്‌സ് ജെല്ലി എക്സ്റ്റസിയുമായി യുവാവ് കൊച്ചിയില്‍ പിടിയില്‍
കോഴിക്കോട്,കുറ്റിച്ചിറ ഫാന്‍സിസ് റോഡിന് സമീപം, ചെറിയ ചക്കാല തോപ്പും പാറ സി പി വീട്ടില്‍ സവാദിനെയാണ് ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്.ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ആളിന്റെ മരണം വരെ സംഭവിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു

കൊച്ചി: നിശാപാര്‍ടികള്‍ക്കായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മയക്കുമരുന്നായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിനുമായി യുവാവ് പിടിയില്‍. കോഴിക്കോട്,കുറ്റിച്ചിറ ഫാന്‍സിസ് റോഡിന് സമീപം, ചെറിയ ചക്കാല തോപ്പും പാറ സി പി വീട്ടില്‍ സവാദിനെയാണ് ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്ക് മരുന്ന് പോലും കൈവശം വെക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് അടങ്ങിയ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുപ്രസിദ്ധനായ മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരാണ് ഡ്രഗ് മാഫിയ സംഘത്തില്‍ പിടിയിലായ സവാദിന്റെ അപരനാമം. നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്.ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ആളിന്റെ മരണം വരെ സംഭവിക്കുമെന്നും അത്രമേല്‍ വിഷമുള്ള മയക്കുമരുന്നാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.യുവതലമുറയിലാണ് ഇത്തരത്തിലുള്ള മയക്കുമരുന്നിന് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.താന്‍ വര്‍ഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്‌സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും കേസ് എടുക്കാതിരുന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 20 ലക്ഷം വരെ രൂപ നല്‍കാമെന്നും പ്രതി പറഞ്ഞതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.താന്‍ പറയുന്നത് കേള്‍ക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും വന്‍ശക്തികള്‍ പുറകിലുള്ളതിനാല്‍ നിസാരമായി താന്‍ ഊരിപോകുമെന്ന് ഇയാള്‍ പറഞ്ഞതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് നാര്‍ക്കോട്ടിക് ബിസിനസ് ആരംഭിച്ചത്. ആലുവ,കോതമംഗലം ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി ഇടപാടുകള്‍ നടത്തി വന്നിരുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.മയക്കുമരുന്ന് വില്‍പനയ്ക്കായി ടെലിഗ്രാം മെസഞ്ചര്‍ എന്ന ആപ്പ് ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഒരാഴ്ചക്കു മുന്‍പ് എംഡിഎംഎ ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബാംഗ്ലുര്‍ ,ഗോവന്‍ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ബാംഗ്ലൂരില്‍ നിന്നെത്തുന്ന എംഡിഎംഎയുടെ ഡീലര്‍ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സവാദിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്.എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ് ,പ്രിവന്റിവ് ഓഫിസര്‍മാരായ രാം പ്രസാദ് 'ജയന്‍ ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എം അരുണ്‍കുമാര്‍, സിദ്ധാര്‍ഥന്‍, പി എക്‌സ് റൂബന്‍, രതിഷ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT