അട്ടപ്പാടി മലനിരകളില്‍ എക്‌സൈസ് റെയ്ഡ്; 450 ലിറ്റര്‍ വാഷും, 10 ലിറ്റര്‍ ചാരായവും കണ്ടെത്തി
മലമുകളിലെ പാറമടകള്‍ക്കിടയില്‍ വലിയ ബാരലുകളിലും കുടങ്ങളിലും ആയി ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ നിലയില്‍ സൂക്ഷിച്ച വാഷും ചാരായവുമാണ് പിടിച്ചെടുത്ത് അബ്കാരി കേസെടുത്തത്.

അഗളി: അട്ടപ്പാടി മലനിരകളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 450 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കണ്ടെത്തി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷും സംഘവും അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ കള്ളമല വില്ലേജിലെ കള്ളമലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് വ്യാജവാറ്റും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചത്. മലമുകളിലെ പാറമടകള്‍ക്കിടയില്‍ വലിയ ബാരലുകളിലും കുടങ്ങളിലും ആയി ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ നിലയില്‍ സൂക്ഷിച്ച വാഷും ചാരായവുമാണ് പിടിച്ചെടുത്ത് അബ്കാരി കേസെടുത്തത്.
ഓണത്തോട് അനുബന്ധിച്ച, മദ്യത്തിന് വന്‍ ഡിമാന്‍ഡ് ഉള്ള ദിവസങ്ങളില്‍ ഈ വാഷ് വാറ്റി ചാരായമാക്കി വന്‍ വിലയ്ക്ക് വില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വന്‍ തോതില്‍ വാഷ് സൂക്ഷിച്ചു വച്ചിരിക്കുന്നതെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രിവന്റിവ് ഓഫിസര്‍ കെ ജഗദിഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി പ്രേംകുമാര്‍, എം പ്രസാദ്, കെ രതീഷ്, ആര്‍ ശ്രീകുമാര്‍, എ രജീഷ്, എക്‌സൈസ് ഡ്രൈവര്‍ ടി വിഷ്ണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
RELATED STORIES
അവയവദാനത്തിന് സമഗ്ര പ്രോട്ടോകള് രൂപീകരിക്കും: മന്ത്രി വീണാ ജോര്ജ്
8 Aug 2022 9:51 AM GMTപി ആര്‍ വര്ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്...
8 Aug 2022 9:48 AM GMTആര്എസ്എസ് പരിപാടിയില് പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ...
8 Aug 2022 9:42 AM GMT2021ല് മാത്രം ഇറക്കിയത് 142 ഓര്ഡിനന്സുകള്; സംസ്ഥാനത്തെ...
8 Aug 2022 9:40 AM GMTഇടുക്കി ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയര്ത്തും
8 Aug 2022 9:39 AM GMTപീച്ചി ഡാമിന്റെ ഷട്ടറുകള് കൂടുതല് ഉയര്ത്തും
8 Aug 2022 9:33 AM GMT