Kerala

നിര്‍മ്മാണ വസ്തുക്കളുടെ അമിത വില:കെട്ടിട നിര്‍മാതാക്കള്‍ പണിമുടക്കി

സിമന്റ്. കമ്പി, മെറ്റല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളുടെ അമിത വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊച്ചി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്

നിര്‍മ്മാണ വസ്തുക്കളുടെ അമിത വില:കെട്ടിട നിര്‍മാതാക്കള്‍ പണിമുടക്കി
X

കൊച്ചി: സിമന്റ്. കമ്പി, മെറ്റല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളുടെ അമിത വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടും കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊച്ചി സെന്റര്‍ പണിമുടക്ക് സമരം നടത്തി.

കരാറുകാരും കെട്ടിട നിര്‍മാതാക്കളും നിര്‍മാണ മേഖലയുമായി സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്ക് ചേര്‍ന്നു. സിമന്റ് ഉല്‍പാദകര്‍ നേരത്തെയും അന്യായമായി വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വര്‍ധനവ് പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയാണെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.

1941-ല്‍ സ്ഥാപിതമായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 200 ലധികം കേന്ദ്രങ്ങളിലായി 20,000 സ്ഥാപനങ്ങള്‍ അംഗങ്ങളാണ്.ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ ജോളി വര്‍ഗീസ്, മുന്‍ സംസ്ഥാന ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ്, സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫസല്‍ അലി സംസാരിച്ചു.

Next Story

RELATED STORIES

Share it