- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ കുത്തി; പ്രതികള്‍ അറസ്റ്റില്‍
അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തൃശൂര്‍: സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ അയ്യന്തോളിലേക്ക് വിളിച്ചു വരുത്തി കുത്തിപരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട സഹോദരനും, കൂട്ടാളിയും പിടിയില്‍. പാലക്കാട് സ്വദേശികളായ മുണ്ടൂര്‍ മൈലംപുള്ളി കടുവാക്കുഴി ജോയല്‍ (20), കൊട്ടന്തരപ്പിള്ളി നവക്കോട് വീട്ടില്‍ നിഖില്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 12മണിക്കൂറിനകമാണ് ഈസ്റ്റ് പോലിസ് പാലക്കാടെത്തി ബന്ധുവീടുകളില്‍ നിന്ന് ടവര്‍ലൊക്കേഷന്‍ വഴി പിടികൂടിയത്.
നിധിന്റെ പുറത്തും, ഇടതുഷോള്‍ഡറിലും, ഇടതുകണ്ണിനു താഴെയും കുത്തേറ്റിട്ടുണ്ട്. ജോയലിന്റെ സഹോദരിയുമായി നിധിന്റെ പ്രണയത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചു വരുത്തി കത്തിയെടുത്ത് കുത്തുകയായിരുന്നു. സിഐ സലീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എസ്‌ഐ കെ ജെ ജേക്കബ്, എഎസ്‌ഐ വി എ രമേഷ്, പോലിസുകാരായ അഭീഷ് ആന്റണി, ടി സി അനില്‍കുമാര്‍, എം എ മനോജ്കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















