Kerala

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍; പ്രതീക്ഷയോടെ കൊച്ചി

ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂര്‍ത്തിയായി. തെളിഞ്ഞ കാലാവസ്ഥയില്‍ പൂര്‍ത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാള്‍ട്ട് ജോലികള്‍ക്കുള്ള തൊഴിലാളികള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും ടാറിങും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍; പ്രതീക്ഷയോടെ കൊച്ചി
X

കൊച്ചി:കൊച്ചിയിലെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വെറ്റില മേല്‍പ്പാല നിര്‍മ്മാണത്തില്‍. ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂര്‍ത്തിയായി. തെളിഞ്ഞ കാലാവസ്ഥയില്‍ പൂര്‍ത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാള്‍ട്ട് ജോലികള്‍ക്കുള്ള തൊഴിലാളികള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും ടാറിങും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇവ ഉടന്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

പാലത്തിന്റെ നിര്‍മ്മാണപുരോഗതി ജില്ലാ കലക്ടര്‍ എസ് സുഹാസ്, സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.വൈറ്റില മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെ രൂക്ഷമായ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അതേ സമയം പാലാരിവട്ടം മേല്‍പാലം കുടി ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ മാത്രമെ വൈറ്റില മേല്‍പാലത്തിന്റെ പ്രയോജനം പൂര്‍ണമായും കൊച്ചിക്ക് ലഭിക്കുകയുള്ളു.നേരത്തെ പാലാരിവട്ടം മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും നിര്‍മാണത്തിലെ അപാകതമുലം നാളുകള്‍ക്കുള്ളില്‍ തന്നെ പാലം തകര്‍ച്ചയിലാകുകയും തുടര്‍ന്ന് ഗതാഗതം നിരോധിച്ച് സര്‍ക്കാര്‍ പാലം അടയക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it