Kerala

വൈപ്പിനില്‍ യുവതിയും മകനും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം:പോലിസിനെതിരെ ആരോപണവുമായി കുടുംബം

നായരമ്പലം ഭഗവതി ക്ഷേത്രത്തിന് സമീപം തെറ്റയില്‍ സിന്ധു(42) ആണ് ഇന്നലെ മരിച്ചത്.സിന്ധുവിനൊപ്പം പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകന്‍ അതുല്‍((17) ഇന്ന് മരിച്ചു

വൈപ്പിനില്‍ യുവതിയും മകനും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം:പോലിസിനെതിരെ ആരോപണവുമായി കുടുംബം
X

കൊച്ചി: അയല്‍വാസിയായ യുവാവിനെതിരെ പോലിസില്‍ പരാതി നല്‍കിയ യുവതി പൊള്ളലേറ്റ് മരിച്ചതിനു പിന്നാലെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകനും മരിച്ചു.സംഭവത്തില്‍ അയല്‍വാസിയായ ദിലീപ് എന്ന യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരാതി നല്‍കിയിട്ടും പോലിസ് അനാസ്ഥ കാട്ടിയെന്ന് മരിച്ച യുവതിയുടെ മാതാവും സഹോദരനും ആരോപിച്ചു.നായരമ്പലം ഭഗവതി ക്ഷേത്രത്തിന് സമീപം തെറ്റയില്‍ സിന്ധു(42) ആണ് ഇന്നലെ മരിച്ചത്.സിന്ധുവിനൊപ്പം പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകന്‍ അതുല്‍((17) ഇന്ന്മരിച്ചു.

ഇന്നലെ രാവിലെ വീടിനുള്ളില്‍ പുക ഉയരുന്നതുകണ്ട് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധു ഇന്നലെ മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ അതുല്‍ ഇന്ന് രാവിലെ മരിച്ചു.അയല്‍വാസിയായ യുവാവ് തന്നെ നിരന്തമായി ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നുവെങ്കിലും ഇതില്‍ പോലിസ് വേണ്ട വിധം ഇടപെടുകയോ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയോ ചെയ്തിലെന്നാണ് ബന്ധുക്കളുടെ ആരോപണം.കേസ് ഒതുക്കി തീര്‍ക്കാന്‍ ഒരു ബിജെപി നേതാവ് ഇടപെടീല്‍ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അയല്‍വാസിയായ ദിലീപിന്റെ ശല്യത്തിനെതിരെ പോലിസില്‍ പരാതി നല്‍കിയെങ്കിലും കൃത്യമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിരുന്നില്ലെന്ന് മരിച്ച സിന്ധുവിന്റെ സഹോദരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പരാതി നല്‍കിയതിന്റെ പിറ്റേദിവസം പോലിസ് ഇരു കൂട്ടരെയും വിളിപ്പിച്ചു.ഒരു ബിജെപി നേതാവ് പോലിസ് സ്‌റ്റേഷനില്‍ വന്നിരുന്നു.അദ്ദേഹത്തിന്റെ പേര് തനിക്ക് അറിയില്ല. ബിജെപിയുടെ ആളാണ് എന്നാണ് അയാള്‍ പറഞ്ഞത്.പ്രശ്‌നം എങ്ങനെയെങ്കിലും തീര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.ശല്യം തുടങ്ങിയിട്ട് കുറെ നാളായെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു.നാണക്കേട് ഓര്‍ത്താണ് പരാതിയുമായി നേരത്തെ പോകാതിരുന്നത്.ഭര്‍ത്താവ് മരിച്ചു പോയ സിന്ധു മകന് വേണ്ടിയാണ് ജീവിച്ചിരുന്നത്

ആശുപത്രിയില്‍ തൂപ്പു ജോലി ചെയ്യുകയായിരുന്നു സിന്ധു,പ്രശ്‌നം വഷളാകാതിരിക്കാനാണ് പോലിസില്‍ പരാതി നല്‍കിയത്.എന്നാല്‍ പോലിസ് അനാസ്ഥ കാണിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.ദിലീപിനെതിരെ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് കാര്യമായ നടപടിയെടുത്തില്ലെന്ന മരിച്ച സിന്ധുവിന്റെ മാതാവും മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. ദിലീപിന്റെ ശല്യം സംബന്ധിച്ച് അവന്റെ വീട്ടില്‍ പറഞ്ഞിരുന്നു.എന്നാല്‍ കാര്യമുണ്ടായില്ല.പിന്നീട് തന്റെ മകനെ അവന്‍ തല്ലി.തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.തങ്ങള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പറഞ്ഞു.വഴിയില്‍ വരെ അവന്‍ സിന്ധുവിനെ തടഞ്ഞു നിര്‍ത്താറുണ്ടായിരുന്നുവെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.

Next Story

RELATED STORIES

Share it