മദ്യശാലയില്‍ കയറി അക്രമം: പ്രതികള്‍ പിടിയില്‍
എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി നികത്തുതറ വീട്ടില്‍ രാഹുല്‍ (23), എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി,മരോട്ടിക്കാപ്പറമ്പില്‍ ജെയ്സണ്‍ (32) എന്നിവരാണ് പിടിയിലായത്. ആക്രമികളിലെ മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്

കൊച്ചി: വിദേശമദ്യശാലയിലെ ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍.എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി നികത്തുതറ വീട്ടില്‍ രാഹുല്‍ (23), എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി,മരോട്ടിക്കാപ്പറമ്പില്‍ ജെയ്സണ്‍ (32) എന്നിവരാണ് പിടിയിലായത്. ആക്രമികളിലെ മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
കഴിഞ്ഞ ദിവസം വൈപ്പിനില്‍ തെക്കന്മാലിപ്പുറത്തുള്ള ഹോട്ടലിന്റെ ബാര്‍ കൗണ്ടറില്‍ കയറി ജീവനക്കാരന് നേരെ വടിവാള്‍ കാട്ടി കൊന്നുകളയുമെന്ന് ഭീക്ഷണി മുഴക്കുകയും അസഭ്യങ്ങള്‍ വിളിച്ചുപറഞ്ഞ് ബാറില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.രണ്ട് ദിവസം മുന്‍മ്പ് മദ്യവില്‍പ്പന അവസാനിപ്പിച്ച് കൗണ്ടര്‍ അടച്ചസമയം പ്രതികള്‍ ബാറില്‍ ചെല്ലുകയും മദ്യം ആവശ്യപ്പെട്ടത് നല്കാതിരുന്നതിലുള്ള വിരോധം മൂലമാണ് ആക്രമത്തിന് മുതിര്‍ന്നതെന്ന് പോലിസ് പറഞ്ഞു.
ഞാറക്കല്‍ പോലിസ് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ കുര്യാക്കോസ്, ജിഎഎസ്ഐ ഷാഹിര്‍, എസ്സിപിഒമാരായ ജീയോ, സ്വരാഭ്, ശ്രീകാന്ത്, മിറാഷ് എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT