വൈപ്പിന്‍ ഗവ.കോളജിലെ സംഘര്‍ഷം; എസ് എഫ് ഐക്കെതിരെ എ ഐ എസ് എഫിന്റെ മാര്‍ച്

ഇടതുപക്ഷത്തെ ഫാസിസ്റ്റുകളായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാറരുതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: കെ എന്‍ സുഗതന്‍ പറഞ്ഞു

വൈപ്പിന്‍ ഗവ.കോളജിലെ സംഘര്‍ഷം; എസ് എഫ് ഐക്കെതിരെ എ ഐ എസ് എഫിന്റെ മാര്‍ച്

കൊച്ചി: വൈപ്പിന്‍ ഗവ:കോളജില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരെ എസ് എഫ് ഐ ക്കാര്‍ മര്‍ദ്ദിച്ചതിലും ,സി പി ഐ ജില്ലാ സെക്രട്ടറി പി രാജു വിന്റെ വാഹനം തടഞ്ഞതിലും പ്രതിഷേധിച്ച് എഐവൈഎഫ് - എഐഎസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ഇടതുപക്ഷത്തെ ഫാസിസ്റ്റുകളായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാറരുതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: കെ എന്‍ സുഗതന്‍ പറഞ്ഞു.എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് എം ആര്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഐ എ വെ എഫ് സംസ്ഥാന കമ്മറ്റി അംഗം കെ എസ് ജയദീപ്,എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ ,സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ബി അറുമുഖന്‍ ,വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് ,എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അസ് ലഫ് പാറേക്കാടന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.മനോജ് ജി കൃഷ്ണന്‍ സംസാരിച്ചു

RELATED STORIES

Share it
Top