Kerala

വൈപ്പിനിലില്‍ മുന്നംഗ കുടുംബം വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍

പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53) മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തു

വൈപ്പിനിലില്‍ മുന്നംഗ കുടുംബം വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍
X

കൊച്ചി: മകളും മാതാപിതാക്കളും ഉള്‍പ്പെടുന്ന മുന്നംഗ കുടുംബത്തെ വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53) മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തു. സുഭാഷിന്റെ സഹോദരന്‍ സുരേഷ് ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടത്

. ജോലിയ്ക്കു ബാംഗ്ലൂരില്‍ പോയിരുന്ന നയനയെ പിന്നീട് കണ്ടെത്താനാകാത്തതിനെ തുടര്‍ന്നു ഒന്നരമാസം മുമ്പ് ഞാറക്കല്‍ പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ ഞായറാഴ്ച നയന വീട്ടിലെത്തുകയായിരുന്നു. അനുജന്‍ സുരേഷ്, ജേഷ്ഠന്‍ രാജു, പോലിസ് എന്നിവര്‍ക്കായി സുഭാഷ് എഴുതിയ കത്തുകളില്‍ മനോവിഷമം മൂലം ഒരുമിച്ച് തീരുമാനമെടുത്ത് ആത്മഹത്യ ചെയ്യുകയാണെന്നു പറയുന്നു. സാമ്പത്തിക വിഷയങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടിണ്ട്.മറ്റാരും മരണത്തിന് ഉത്തരവാദികളെല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. പോലിസെത്തി നടത്തി നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it