Kerala

വേങ്ങൂരില്‍ കട കുത്തിത്തുറന്ന് മോഷണം; രണ്ടു പേര്‍ പോലിസ് പിടിയില്‍

തിരുവനന്തപുരം സ്വദേശി ബിജുരാജ് (51)കോതമംഗലം നെല്ലിക്കുഴി സ്വദേശി ബാലകൃഷ്ണന്‍ (48)എന്നിവരെയാണ് അങ്കമാലി പോലിസിന്റെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്

വേങ്ങൂരില്‍ കട കുത്തിത്തുറന്ന് മോഷണം; രണ്ടു പേര്‍ പോലിസ് പിടിയില്‍
X

അങ്കമാലി : എംസി റോഡില്‍ അങ്കമാലി വേങ്ങൂരില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയില്‍ രണ്ടു പേരേ അങ്കമാലി പോലിസ് പിടികൂടി.തിരുവനന്തപുരം സ്വദേശി ബിജുരാജ് (51)കോതമംഗലം നെല്ലിക്കുഴി സ്വദേശി ബാലകൃഷ്ണന്‍ (48)എന്നിവരെയാണ് അങ്കമാലി പോലിസിന്റെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. മോഷണ ശ്രമം ശ്രദ്ധയില്‍ പെട്ട സമീപത്തു താമസിക്കുകയായിരുന്ന കടയുടമ അയല്‍ക്കാരെയും പോലിസിനെയും വിവരം അറിയിക്കുകയായിരുന്നു.മാസങ്ങളായി ഈ പ്രദേശത്ത് മോഷണങ്ങള്‍ പതിവായിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരും പോലിസും ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it