Kerala

ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ അറസ്റ്റില്‍

ചാലക്കുടി മേലൂര്‍ പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ (46) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. വളഞ്ഞമ്പലത്ത് സ്‌കൈ ലിങ്ക് ഇന്റര്‍നാഷണല്‍ എന്ന ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് തട്ടിക്കൊണ്ടു പോയത്

ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.ചാലക്കുടി മേലൂര്‍ പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ (46) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. വളഞ്ഞമ്പലത്തുള്ള ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളെ മണിക്കൂറുകള്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ പോലിസ് മോചിപ്പിച്ചു.

വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ് പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന മൂന്നുപേരില്‍ നിന്ന് ഒരുവര്‍ഷം മുമ്പ് എട്ടരലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ അഞ്ചംഗം സംഘം രണ്ടു വാഹനങ്ങളിലായി അങ്കമാലിയില്‍ നിന്നും ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തങ്കച്ചന്റെ വാഹനത്തില്‍ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു.

ഡിവൈഎസ്പി ശിവന്‍ കുട്ടി, എസ്എച്ച് ഒ സോണി മത്തായി, എഎസ് ഐ മാര്‍ട്ടിന്‍ , എസ്‌സിപി ഒ മാരായ ഷൈജു അഗസറ്റാന്‍, ജിമോന്‍, ജിജോ, സാനി തോമസ്, ജിന്‍സന്‍, പ്രസാദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാക്കുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു

Next Story

RELATED STORIES

Share it