Kerala

തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപ: വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ രാജന്‍

പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല.ഇത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തിന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും

തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപ: വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ രാജന്‍
X

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്ന് റവന്യു മന്ത്രി കെ രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.ഇത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തിന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

നഗരസഭകളും ജനാധിപത്യം സംവിധനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് അപമാനകരമാണ്. ഇതിന്റെ നിജസ്ഥിതി പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യത്തിന് വിട്ടുകൊടുക്കുന്ന ഒരു ശീലവും പ്രോല്‍സാഹിപ്പിക്കുന്നത് ഗുണകരമല്ല. ഇക്കാര്യമെല്ലാം സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകും.

നഗരസഭ അധ്യക്ഷ കൗണ്‍സിലര്‍മാര്‍ ഓണക്കോടിയ്‌ക്കൊപ്പം പണം കൈമാറിയതിന്റെ ദൃശ്യങ്ങള്‍ ഓഫിസിലെ സിസിടിവിയില്‍ ഉണ്ടെന്നും ഈ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പ്രതിഷേധ സമരം നടത്തുകയാണ്. ആവശ്യം ഉന്നയിച്ച് നഗരസഭ സൂപ്രണ്ടിന് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it