Kerala

ഓണക്കോടിക്കൊപ്പം 10,000 രുപ;തൃക്കാക്കര നഗരസഭായോഗത്തില്‍ നാടകീയ രംഗങ്ങള്‍; കൗണ്‍സില്‍ ഹാള്‍ പൂട്ടി പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി

കൗണ്‍സില്‍ യോഗം ചേരുന്ന ഹാള്‍ പ്രതിപക്ഷ അംഗങ്ങള്‍ പൂട്ടി കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടര്‍ന്ന്് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ മുറിയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അജണ്ട പാസാക്കി മിനിറ്റുകള്‍ക്കകം പിരിഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തിനു നടുവില്‍ പോലിസ് അകമ്പടിയോടെയാണ് ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നഗരസഭയില്‍ നിന്നും മടങ്ങിയത്.

ഓണക്കോടിക്കൊപ്പം 10,000 രുപ;തൃക്കാക്കര നഗരസഭായോഗത്തില്‍ നാടകീയ രംഗങ്ങള്‍; കൗണ്‍സില്‍ ഹാള്‍ പൂട്ടി പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി
X

കൊച്ചി: ഓണക്കോടിക്കൊപ്പം കൗണ്‍സില്‍ അംഗങ്ങള്‍ക്ക് തൃക്കാക്കര ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ 10,000 രൂപയും നല്‍കിയെന്ന ആരോപണം വിവാദമായി തുടരുന്നതിനിടയില്‍ തൃക്കാക്കര നഗരസഭയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍.കൗണ്‍സില്‍ യോഗം ചേരുന്ന ഹാള്‍ പ്രതിപക്ഷ അംഗങ്ങള്‍ പൂട്ടി കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ മുറിയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അജണ്ട പാസാക്കി മിനിറ്റുകള്‍ക്കകം പിരിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനു നടുവില്‍ പോലിസ് അകമ്പടിയോടെയാണ് ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നഗരസഭയില്‍ നിന്നും പുറത്തെത്തി കാറില്‍ മടങ്ങിയത്.നഗരസഭയിലെ 43 വാര്‍ഡുകളിലെയും വികസനത്തിന് അടിയന്തരമായി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഒറ്റ അജണ്ട മാത്രമാണ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നതെന്നും ഇത് യോഗം പാസാക്കിയതായും യോഗത്തിനു ശേഷം അജിത തങ്കപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സെക്രട്ടറിക്ക് അസുഖമായതിനാല്‍ അദ്ദേഹം യോഗത്തില്‍ എത്തിയിരുന്നില്ല. പകരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ യോഗത്തില്‍ പങ്കെടുത്തതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.അനാവശ്യമായി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ താന്‍ രാജി വെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് അജിത തങ്കപ്പന്‍ പറഞ്ഞു. പ്രതിപക്ഷം അവരുടെ ധര്‍മ്മവുമായി മുന്നോട്ടു പോകട്ടെയെന്നും താന്‍ രാജിവെയ്‌ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.

രാവിലെ 10.30 ഓടെ പ്രതിപക്ഷ കൗണ്‍സിലര്‍ മാര്‍ നഗരസഭയിലെത്തി ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഹാള്‍ പൂട്ടി മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.നഗരസഭയിലെത്തിയ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനും മറ്റു യുഡിഎഫ് കൗണ്‍സിലര്‍ക്കും ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇവര്‍ മറ്റൊരു വഴിയിലൂടെ ചെയര്‍പേഴ്‌സന്റെ ചേമ്പറിനുള്ളില്‍ പ്രവേശിച്ച് കൗണ്‍സില്‍ യോഗം ചേരുകയായിരുന്നു.ഈ സമയം ഓഫിസിന് പുറത്ത് ഇടത് കൗണ്‍സിലര്‍ മാര്‍ പ്രതിഷേധം തുടരുന്നുണ്ടായിരുന്നു.

ഓണക്കോടിക്കൊപ്പം അംഗങ്ങള്‍ക്ക് 10,000 രൂപയും നല്‍കിയെന്ന പ്രതിപക്ഷഅംഗങ്ങളുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.കോണ്‍ഗ്രസ് അംഗങ്ങളുടെ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ച് ചെയര്‍പേഴ്‌സണ്‍, കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു.താന്‍ പണം നല്‍കിയിട്ടില്ലെന്നും തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഫലമായിട്ടാണ് ഇത്തരത്തില്‍ ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നിലപാട്.പാര്‍ട്ടി കമ്മീഷനും ഇതേ നിലപാടില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നാണ് വിവരം.ഇത് സംബന്ധിച്ച് അന്തിമ റിപോര്‍ട്ട് നേതൃത്വത്തിന് കൈമാറിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാത്രമായിരിക്കും റിപോര്‍ട്ട് കൈമാറുക

Next Story

RELATED STORIES

Share it