Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസും ജോ ജോസഫും ഇന്ന് പത്രിക സമര്‍പ്പിക്കും

ജോ ജോസഫ് രാവിലെ 11 മണിക്കും ഉമാ തോമസ് രാവിലെ 11.45 നുമാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസും ജോ ജോസഫും ഇന്ന് പത്രിക സമര്‍പ്പിക്കും
X

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫും ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ജോ ജോസഫ് രാവിലെ 11 മണിക്കും ഉമാ തോമസ് രാവിലെ 11.45 നുമാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.രാവിലെ 11:45 ന് കാക്കനാട് കോണ്‍ഗ്രസ് ഓഫിസില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് ഉമാ തോമസ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ വരും ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.ട്വന്റി 20യും ആംആദ്മിയും സംയുക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി.സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു.ഈ മാസം 11 വരെയാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.12 ന്് സൂക്ഷമ പരിശോധന നടക്കും.ഈ മാസം 16 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.31 നാണ് വോട്ടെടുപ്പ്.ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

പി ടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കന്നുന്നത്.പി ടി തോമസിന്റെ ഭാര്യയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഉമാ തോമസ്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദനാണ്.എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ എന്‍ രാധാകൃഷ്ണന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.

Next Story

RELATED STORIES

Share it