Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പിന്തുണ തേടി കോണ്‍ഗ്രസ് ; സഭയ്ക്ക് സ്ഥാനാര്‍ഥിയില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

തിരഞ്ഞെടുപ്പില്‍ സഭയക്ക് സ്ഥാനാര്‍ഥിയില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നാടിന്റെ പൊതുവായ വികസനമാണ് സഭയുടെ താല്‍പര്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പിന്തുണ തേടി കോണ്‍ഗ്രസ് ; സഭയ്ക്ക് സ്ഥാനാര്‍ഥിയില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
X

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് പിന്തുണ തേടി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസും.കാക്കനാടുള്ള സഭാ ആസ്ഥാനത്തെത്തിയായിരുന്നു നേതാക്കള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടത്.

തിരഞ്ഞെടുപ്പില്‍ സഭയക്ക് സ്ഥാനാര്‍ഥിയില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാടിന്റെ പൊതുവായ വികസനമാണ് സഭയുടെ താല്‍പര്യം.മതവിശ്വാസികള്‍ക്കും സഭയ്ക്കുമൊക്കെയുള്ള താല്‍പര്യം അതാണ്.ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.തിരഞ്ഞെടുപ്പ് ജനങ്ങളുടേതാണ്.സമദൂരമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും ചോദ്യത്തിന് മറുപടിയായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

Next Story

RELATED STORIES

Share it