കവര്‍ച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍
എരൂര്‍ സ്വദേശികളായ ആട്ടശേരി വീട്ടില്‍ സഞ്ജയ് (24), മാപ്പിളക്കണ്ടത്തു വീട്ടില്‍ രാജേഷ് (23) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: കവര്‍ച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍.എരൂര്‍ സ്വദേശികളായ ആട്ടശേരി വീട്ടില്‍ സഞ്ജയ് (24), മാപ്പിളക്കണ്ടത്തു വീട്ടില്‍ രാജേഷ് (23) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 11 ന് പുലര്‍ച്ചെ 2 മണിയോടെ ഹോട്ടല്‍ ജോലി കഴിഞ്ഞു താമസിക്കുന്ന ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന കാസര്‍കോട് സ്വദേശിയുടെ 20000/ രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ കലൂര്‍ റിസര്‍വ് ബാങ്കിന് മുന്‍വശം റോഡില്‍ വെച്ചു ബൈക്കില്‍ വന്ന പ്രതികള്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. ബൈക്കിന് പിന്നില്‍ ഇരുന്നയാളുടെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് ബൈക്കുമായി താഴെ വീണെങ്കിലും പിന്നീട് അവിടെനിന്നും ഓടിച്ചു പോയി.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വഷണത്തില്‍ ബൈക്കിന്റ നമ്പര്‍ പോലീസ് മനസ്സിലാക്കി തുടര്‍ന്ന് നടത്തിയ അന്വഷണത്തിനൊടുവില്‍ വെണ്ണലയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത ഫോണില്‍ പിറ്റേന്ന് പ്രതിയുടെ സിം കാര്‍ഡ് ഇട്ടതും തെളിവായി. ഇവരുടെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ ഇത്തരത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയതായി തെളിഞ്ഞു. ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. നോര്‍ത്ത് സി ഐ സിബി ടോം, എസ് ഐ അനസ, എഎസ് ഐ വിനോദ് കൃഷ്ണ,എഎസ് ഐ ബിജു, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില്‍ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMTആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT