കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; മോഷ്ടാവ് പിടിയില്‍
കൊല്ലം തെന്മല സ്വദേശി രഞ്ജിത് ആണ് കടവന്ത്ര പോലിസിന്റെ പിടിയിലായത്
BY TMY1 Jan 2022 5:41 AM GMT

X
TMY1 Jan 2022 5:41 AM GMT
കൊച്ചി: എറണാകുളം സതേണ്‍ റെയില്‍വേ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് പിടിയില്‍.കൊല്ലം തെന്മല സ്വദേശി രഞ്ജിത് ആണ് കടവന്ത്ര പോലിസിന്റെ പിടിയിലായത്.
എറണാകുളം സൗത്ത് ഒവര്‍ ബ്രിഡ്ജിന് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സൊസൈറ്റിയുടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ഷീറ്റ് പൊളിച്ചാണ് ഇയാള്‍ ഉള്ളില്‍ കടന്നതെന്ന് പോലിസ് പറഞ്ഞു.ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 16,185 രൂപയും ഏഴായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് ഇയാള്‍ മോഷ്ടിച്ചത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല് മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല് മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില് നിന്ന് 12 ചീറ്റകള് കൂടി
27 Jan 2023 4:02 PM GMTത്രിപുരയില് സിപിഎം എംഎല്എയും കോണ്ഗ്രസ് നേതാവും ബിജെപിയില്
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്ന്ന് തമിഴ്നാട്ടില്...
27 Jan 2023 3:27 PM GMT