Kerala

ബൈക്കിലെത്തി മാല മോഷണം: ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

ഒഡീഷ കണ്ഠമാല്‍ ജില്ലയിലെ ഗീവ് ഡെഗിരി ഭാഗത്തുള സഞ്ജയ് മാലിക്ക് (42), കാലടി മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടില്‍ കിഷോര്‍ (38) എന്നിവരാണ് കാലടി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച കാലടി മറ്റൂര്‍ ഭഗത്തുള്ള സെന്റ് ആന്റണീസ് പള്ളിയുടെ പുറകു വശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന മറ്റൂര്‍ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്

ബൈക്കിലെത്തി മാല മോഷണം: ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍
X

കൊച്ചി: ബൈക്കിലെത്തി പ്രായമായ സ്ത്രീയുടെ കഴുത്തില്‍ കിടന്നിരുന്ന മൂന്നു പവന്‍ സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ രണ്ട് പേര്‍ പോലിസ് പിടിയില്‍. ഒഡീഷ കണ്ഠമാല്‍ ജില്ലയിലെ ഗീവ് ഡെഗിരി ഭാഗത്തുള സഞ്ജയ് മാലിക്ക് (42), കാലടി മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടില്‍ കിഷോര്‍ (38) എന്നിവരാണ് കാലടി പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച കാലടി മറ്റൂര്‍ ഭഗത്തുള്ള സെന്റ് ആന്റണീസ് പള്ളിയുടെ പുറകു വശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന മറ്റൂര്‍ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. കിഷോര്‍ ഓടിച്ചു വന്ന ബൈക്കിന്റെ പിറകിലിരുന്ന സഞ്ജയ് മാലിക്കാണ് മാല പൊട്ടിച്ചെടുത്തത്. പിന്നീട് കിഷോര്‍ ഈ മാല പെരുമ്പാവൂരിലുള്ള ജ്വല്ലറിയില്‍ വിറ്റിരുന്നു.

ബൈക്കിലെത്തി സ്വര്‍ണ്ണമാല കവര്‍ച്ച നടത്തിയ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

സഞ്ജയ് മാലിക്ക് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്. ചാലക്കുടി, പെരുമ്പാവൂര്‍, കുന്നത്തുനാട് പോലിസ് സ്റ്റേഷനുകളില്‍ മോഷണം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് കിഷോര്‍. അമ്പേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഇ പി റെജി, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ്‌ഐ മാരായ സ്റ്റെപ്‌റ്റോ ജോണ്‍, റ്റി എ ഡേവിസ്, ജോയി, രാജേന്ദ്രന്‍ എഎസ്‌ഐ മാരായ സത്താര്‍, ജോയി എന്നിവരും ഉണ്ടായിന്നു

Next Story

RELATED STORIES

Share it