Kerala

ഇ-ഫയലിംഗ് വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്

ഇ-ഫയലിംഗ്  വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
X

കൊച്ചി: ഇ-ഫയലിംഗ് സംവിധാനം വഴി എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ജാമ്യം ലഭിക്കാത്ത ആളുകളുടെ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. സെഷന്‍സ് കോടതിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കണം.

ഇ-മെയില്‍ വിലാസം: ekmdcourt@aij.gov.in. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുള്ള പകര്‍പ്പ് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. വാട്ട്സ്ആപ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസുകള്‍ പരിഗണിക്കുക. കേസുകള്‍ പരിഗണിക്കുന്ന സമയവും തീയതിയും ഹരജി സമര്‍പ്പിക്കുന്ന അഭിഭാഷകരുടെയും മറ്റും ഇ-മെയിലിലേക്ക് നല്‍കുന്നതാണ്. പബ്ലിക് പ്രോസിക്യൂട്ടറും ഹരജിഭാഗം അഭിഭാഷകരും അവരുടെ വാട്ട്സാപ്പ് നമ്പറുകളും കോടതിക്ക് നല്‍കണം. ഉത്തരവിന്റെ പകര്‍പ്പുകള്‍ ഇ-മെയില്‍ വഴി കൈമാറും. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കേണ്ട ഹരജിയുടെ പകര്‍പ്പുകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: dgpernakulam@yahoo.in.

Next Story

RELATED STORIES

Share it