Kerala

നികുതി വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുന്നു;എസ്ഡിപിഐ നാളെ താലൂക്ക് ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും

സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ സര്‍വ്വമേഖലയിലും നികുതി വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവുമാണെന്ന് എസ്ഡിപി ഐ

നികുതി വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുന്നു;എസ്ഡിപിഐ നാളെ താലൂക്ക് ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും
X

കൊച്ചി :സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ സര്‍വ്വമേഖലയിലുമുള്ള നികുതി വര്‍ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപി ഐ)എറണാകുളം ജില്ലാ കമ്മിറ്റി വിവിധ താലൂക്ക് ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

തൃക്കാക്കര, എറണാകുളം സംയുക്ത മണ്ഡലം കമ്മിറ്റി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉത്ഘാടനം ചെയ്യും.കുന്നത്തുനാട് താലൂക്ക് ഓഫിസ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി,കോതമംഗലത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്,കൊച്ചിയില്‍ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, മൂവാറ്റുപുഴയില്‍ ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട്, വൈപ്പിന്‍, പറവൂര്‍ കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം,ആലുവ താലൂക്ക് ഓഫിസ് മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി എന്നിവര്‍ ഉദ്ഘാടനം ചെയ്യും

Next Story

RELATED STORIES

Share it