Kerala

വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച സംഭവം : നാലു പ്രതികള്‍ പിടിയില്‍

വലമ്പൂര്‍ പടിക്കാച്ചിക്കുന്നേല്‍ വീട്ടില്‍ പ്രശാന്ത് (36), സഹോദരന്‍ പ്രകാശ് (39), തൃപ്പൂണിത്തുറ തെക്കുംഭാഗം മുളക്കാശ്ശേരിപറമ്പ് വീട്ടില്‍ പ്രജീഷ് (ഉണ്ണി 31), പുതുവാതുരുത്തേല്‍ വീട്ടില്‍ മനോജ് (41) എന്നിവരെയാണ് പിടികൂടിയത്

വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച സംഭവം : നാലു പ്രതികള്‍ പിടിയില്‍
X

കൊച്ചി; പട്ടിമറ്റം വലമ്പൂരില്‍ രാത്രി വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച് വീട്ടുപകരണങ്ങള്‍ നശിപ്പിച്ച കേസില്‍ നാലു പേരെ കുന്നത്തുനാട് പോലിസ് പിടികൂടി. വലമ്പൂര്‍ പടിക്കാച്ചിക്കുന്നേല്‍ വീട്ടില്‍ പ്രശാന്ത് (36), സഹോദരന്‍ പ്രകാശ് (39), തൃപ്പൂണിത്തുറ തെക്കുംഭാഗം മുളക്കാശ്ശേരിപറമ്പ് വീട്ടില്‍ പ്രജീഷ് (ഉണ്ണി 31), പുതുവാതുരുത്തേല്‍ വീട്ടില്‍ മനോജ് (41) എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി വലമ്പൂര്‍ ഊരാട്ടുപടി വീട്ടില്‍ ബിനുവിന്റെ വീട്ടില്‍ കയറി ഭാര്യയെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും നശിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അയല്‍വാസികള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. തൃപ്പൂണിത്തുറ വെങ്ങോല എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പോലിസ് പ്രതികളെ പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍ എസ് ഐ മാരായ ലെബിമോന്‍, പി എ അബ്ബാസ്, എഎസ്‌ഐ നൗഷാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അബ്ദുള്‍മനാഫ്, അജീഷ്, അഫ്‌സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it