Kerala

മയക്കു മരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍

കീഴ്മാട് സ്വദേശി അഖില്‍രാജ് (30), കരുമാലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് (38) എന്നിവരാണ് പിടിയിലായത്. മുനമ്പം ഡിവൈഎസ്പി എസ് ബിനു വിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടി കൂടിയത്

മയക്കു മരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി:മയക്കു മരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍. കീഴ്മാട് സ്വദേശി അഖില്‍രാജ് (30), കരുമാലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് (38) എന്നിവരാണ് പിടിയിലായത്. മുനമ്പം ഡിവൈഎസ്പി എസ് ബിനു വിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടി കൂടിയത്. അങ്കമാലിയില്‍ നിന്നും പത്ത് കിലോയോളം കഞ്ചാവും, ഒന്നരകിലോ ഹാഷിഷ് ഓയിലും നോര്‍ത്ത് പറവൂരില്‍ നിന്ന് രണ്ടര കിലോയോളം കഞ്ചാവും ഒന്‍പത് ഗ്രാം ഹാഷിഷ് ഓയലുമാണ് പിടികൂടിയത്. പറവൂരില്‍ ഇവര്‍ മയക്ക് മരുന്ന് കടത്താന്‍ ഉചയോഗിച്ച കാറില്‍ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.

അങ്കമാലിയില്‍ ഒരു ഫഌറ്റില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളം റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ട് ദിവസത്തെ ഓപ്പറേഷനില്‍ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 36 പേര്‍ക്കെതിരെ കേസെടുത്തു.അന്വേഷണ സംഘത്തില്‍ മുനമ്പം ഡിവൈഎസ്പി എസ്ബിനു, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, എസ്‌ഐമാരായ പ്രശാന്ത് പി നായര്‍, സി ആര്‍ ബിജു, എഎസ്‌ഐ അഭിലാഷ്, പോലിസുകാരായ ശരത് ബാബു, ബ്രിജിന്‍, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്‌.

Next Story

RELATED STORIES

Share it