Kerala

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം: നാളെ രണ്ടു മുതല്‍ രാത്രി എട്ടുവരെ നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നിലെ റോഡില്‍ ഗതാഗതം നിരോധിച്ചു

ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എറണാകുളം റൂറല്‍ പോലിസ് വ്യക്തമാക്കി.വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണ്

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം: നാളെ രണ്ടു മുതല്‍ രാത്രി എട്ടുവരെ നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നിലെ റോഡില്‍ ഗതാഗതം നിരോധിച്ചു
X

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെ ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എറണാകുളം റൂറല്‍ പോലിസ് വ്യക്തമാക്കി.വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണ്.

വ്യാഴാഴ്ച അങ്കമാലി മുതല്‍ മുട്ടം വരെയും , എംസി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും , എയര്‍പോര്‍ട്ട് റോഡിലും ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടയ്‌നര്‍, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദനീയമല്ല. അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര ,കോടനാട്, വഴിപോകേണ്ടതാണ്. വിമനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.

Next Story

RELATED STORIES

Share it