Kerala

പോലിസിനെ ആക്രമിച്ച് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് പിടിയില്‍

വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പോലിസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കൊവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഇയാള്‍ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു

പോലിസിനെ ആക്രമിച്ച് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവ് പിടിയില്‍
X

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പോലിസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കൊവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഇയാള്‍ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പിടികൂടുകയുമായിരുന്നു. ഇവിടെവെച്ചും പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. 20 ഓളം കേസുകളില്‍ പ്രതിയായ ഇയാളെ പെരുമ്പാവൂരിലെ ഒരു കടയില്‍ നിന്നും പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പെരുമ്പാവൂര്‍ എസ്എച്ച്ഒ സി.ജയകുമാര്‍, എസ്‌ഐ രാധാകൃഷ്ണന്‍ , എഎസ്‌ഐമാരായ വിനോദ്, രാജേന്ദ്രന്‍, സിപിഒ മാരായ രൂപേഷ്, സിജോ പോള്‍, സിയാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it