Kerala

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

അയ്യമ്പുഴ ചുള്ളി, നെടുങ്കോട്, പൈനാടത്ത് വീട്ടില്‍ സോമി (36) യെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി. കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കൊച്ചി: അയ്യമ്പുഴ, അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസുകളിലെ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ചുള്ളി, നെടുങ്കോട്, പൈനാടത്ത് വീട്ടില്‍ സോമി (36) യെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി. കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

കൊലപാതകശ്രമം, പിടിച്ചുപറി, ദേഹോപദ്രവം, അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചുകടക്കല്‍, ആയുധ നിയമപ്രകാരമുള്ള കേസ്സ്, സ്‌ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്സ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. 2017 ല്‍ കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്ക് ജയിലില്‍ അടച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കാലടി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ പ്രകാരം ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 27 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും, 26 പേരെ നാട് കടത്തിയിട്ടുള്ളതായും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it