Kerala

പെരുമ്പാവൂര്‍ വെടിവെപ്പ് കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍

വെങ്ങോല തണ്ടേക്കാട് ഭാഗത്ത് നിസാര്‍ (33), സഫീര്‍ (27), വേങ്ങൂര്‍ സ്വദേശി നിതിന്‍ (27), വെങ്ങോല തട്ടേക്കാട് സ്വദേശി അല്‍ത്താഫ്(23), തട്ടേക്കാടന്‍ ഭാഗത്ത് ആഷിഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍ വെടിവെപ്പ് കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍
X

കൊച്ചി: പെരുമ്പാവൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേല്‍ക്കാനിടയായ സംഭവത്തില്‍ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു.വെങ്ങോല തണ്ടേക്കാട് ഭാഗത്ത് നിസാര്‍ (33), സഫീര്‍ (27), വേങ്ങൂര്‍ സ്വദേശി നിതിന്‍ (27), വെങ്ങോല തട്ടേക്കാട് സ്വദേശി അല്‍ത്താഫ്(23), തട്ടേക്കാടന്‍ ഭാഗത്ത് ആഷിഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.നിസാറും ആദിലും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് നിസാറിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കൊണ്ട് ആദിലിനെ ഇടിച്ചു വീഴ്ത്തിയ ശേഷം ആദിലിനെ വെടി വയ്ക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍മാരായ സി ജയകുമാര്‍, ബേസില്‍ തോമസ്, എസ്‌ഐ മാരായ റിന്‍സ് എം തോമസ്, ടി ആര്‍ സനീഷ്, എസ്‌സിപിഒ. മാരായ കെ എ നൗഷാദ് , പി എ ഷിബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്. എസ്പി കെ കാര്‍ത്തിക് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.

Next Story

RELATED STORIES

Share it