യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
കെടാമംഗലം സ്വദേശി രാഹുല്‍(കണ്ണന്‍ 26), കളമശേരി സ്വദേശി ഷെഫിന്‍ (25) എന്നിവരെയാണ് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരാണിവരെന്ന് പോലിസ് പറഞ്ഞു

കൊച്ചി: പറവൂര്‍ മന്ദം സ്വദേശിയെ മന്ദം മില്ലും പടിയില്‍ വച്ച് നാടന്‍ ബോംബെറിഞ്ഞ് ഭീതി പരത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കെടാമംഗലം സ്വദേശി രാഹുല്‍(കണ്ണന്‍ 26), കളമശേരി സ്വദേശി ഷെഫിന്‍ (25) എന്നിവരെയാണ് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരാണിവരെന്ന് പോലിസ് പറഞ്ഞു .
ഒക്ടോബര്‍ 24 ന് വൈകിട്ടാണ് സംഭവം നടന്നത്. ശരത് എന്നയാള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ ഇതോടെ അറസ്റ്റിലായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മുനമ്പം ഡിവൈഎസ്പി എസ് ബിനു, ഇന്‍സ്‌പെക്ടര്‍മാരായ ജെ എസ് സജീവ് കുമാര്‍, ഷോജോ വര്‍ഗീസ്, എസ്‌ഐമാരായ പ്രശാന്ത് പി നായര്‍ , അരുണ്‍ തോമസ് എഎസ്‌ഐമാരയ ശെല്‍വരാജ്, കണ്ണദാസ് എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT