Kerala

എട്ടു മാസമായി അധികൃതര്‍ തിരിഞ്ഞു നോക്കാതിരുന്ന കുഴി ഒടുവില്‍ അടച്ചു; നല്‍കേണ്ടി വന്നത് യുവാവിന്റെ ജീവന്‍

പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപമുള്ള റോഡിലെ കുഴിയാണ് ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചത്.ഇന്നലെ രാവിലെയാണ് ബൈക്ക് യാത്രക്കാരനായ കൂനമ്മാവ് സ്വദേശി യദുലാല്‍(23)ന്റെ ജീവന്‍ ഈ കുഴി കവര്‍ന്നത്. ബൈക്കില്‍ ഇതുവഴി വന്ന യദുലാല്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വണ്ടി വെട്ടിച്ചു മാറ്റിയതിനിടയില്‍ അശാസ്ത്രീയമായ രീതിയില്‍ കുഴി മറച്ചുവെച്ചിരുന്നു തകര ഷീറ്റിന്റെ ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി യദുലാലിന്റെ ശരീരത്തുകൂടി കയറിയിറങ്ങി

എട്ടു മാസമായി അധികൃതര്‍ തിരിഞ്ഞു നോക്കാതിരുന്ന  കുഴി ഒടുവില്‍ അടച്ചു; നല്‍കേണ്ടി വന്നത് യുവാവിന്റെ ജീവന്‍
X

കൊച്ചി: എട്ടു മാസമായി അധികൃതര്‍ തിരഞ്ഞു നോക്കാതിരുന്ന കുഴി യുവാവിന്റെ ജീവന്‍ എടുത്തതിനു പിന്നാലെ നികത്തി.പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപമുള്ള റോഡിലെ കുഴിയാണ് ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചത്.ഇന്നലെ രാവിലെയാണ് ബൈക്ക് യാത്രക്കാരനായ കൂനമ്മാവ് സ്വദേശി യദുലാല്‍(23)ന്റെ ജീവന്‍ ഈ കുഴി കവര്‍ന്നത്. ബൈക്കില്‍ ഇതുവഴി വന്ന യദുലാല്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വണ്ടി വെട്ടിച്ചു മാറ്റിയതിനിടയില്‍ അശാസ്ത്രീയമായ രീതിയില്‍ കുഴി മറച്ചുവെച്ചിരുന്നു തകര ഷീറ്റിന്റെ ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി യദുലാലിന്റെ ശരീരത്തുകൂടി കയറിയിറങ്ങി.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ എട്ടുമാസമായി കുഴി അടയ്ക്കാന്‍ തയാറാകാതിരുന്ന വാട്ടര്‍ അതോരിറ്റി,പൊതുമരാമത്ത് വകുപ്പുകള്‍ എതിരെ ഇതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ സംഘടനകഴളുടെ നേതൃത്വത്തില്‍ റോഡുപരോധവും മാര്‍ച്ചും നടത്തിയതോടെയാണ് സര്‍ക്കാര്‍ ഇടപടപ്പെട്ടത്.തുടര്‍ന്ന് ഇന്നലെ രാത്രിയോടെയും ഇന്നു രാവിലെയുമായി കുഴി കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചു. ഇനി ഇതിനു മുകളില്‍ ടാറിംഗും നടത്താനുണ്ട്. അത് പൊതുമരാമത്ത് വകുപ്പാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. മാസങ്ങളായി നിരവധി തവണ കുഴി അടയ്ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കുയും ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടും അധികൃതര്‍ കേട്ട ഭാവം നടിച്ചിരുന്നില്ല. ഈ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ആരോ തകര ഷീറ്റിന്റെ ബോര്‍ഡ് ഉപയോഗിച്ച് കുഴി മറച്ചു വെച്ചത്.

ഇതിനിടയില്‍ കുഴി അടയ്ക്കാന്‍ വൈകിയതിനെതിരെ പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോരിറ്റിയും പരസ്പരം പഴി ചാരുകയാണ്.കുഴി സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായില്ലെന്നാണ് വാട്ടര്‍ അതോരിറ്റി വകുപ്പിന്റെ ആരോപണം. അതേ സമയം പലവട്ടം ചോദിച്ചിട്ടും പണം തരാന്‍ വാട്ടര്‍ അതോരിറ്റി തയാറായില്ലെന്നാണ് പൊതുമാരമത്ത് വകുപ്പിന്റെ ആരോപണം.സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.അതിനിടയില്‍ സംഭവത്തെ കുറിച്ചു അന്വേഷിക്കുന്നതിനായി കലക്ടര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.

Next Story

RELATED STORIES

Share it