Kerala

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ ഹാജരായേക്കും

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പി സി ജോര്‍ജ്ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരാകുമെന്നാണ് സുചന.കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ ഹാജരായേക്കും
X

കൊച്ചി: വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ പി സി ജോര്‍ജ്ജ് ഇന്ന് ഹാജരായേക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പി സി ജോര്‍ജ്ജ് ഹാജരാകുമെന്നാണ് സുചന.കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.നേരത്തെ എറണാകുളം സെഷന്‍സ് കോടതിയില്‍ പി സി ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയതിനു പിന്നാലെ പോലിസ് ജോര്‍ജ്ജിനെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ജോര്‍ജ്ജിനായി അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഇതോടെ ജോര്‍ജ്ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയിരുന്നു.തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പി സി ജോര്‍ജ്ജിന്റെ വാദം.

തന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിതെന്നും പി സി ജോര്‍ജ്ജ് വാദിച്ചിരുന്നു.33 വര്‍ഷം എംഎംല്‍എയായിരുന്ന താന്‍ നിയമത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും പി സി ജോര്‍്ജ്ജ് കോടതിയില്‍ വാദിച്ചിരുന്നു.എന്നാല്‍ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജോര്‍ജ്ജിന്റെ വാദത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Next Story

RELATED STORIES

Share it