Kerala

പാലാരിവട്ടത്ത് ഓട്ടത്തിനിടയില്‍ കാറിന് തിപിടിച്ചു

വൈറ്റിലയില്‍ നിന്നും ഷോപ്പിംഗ് മാളിലേക്ക് പോകുകയായിരുന്ന അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിന്റെ യൂബര്‍ ടാക്സിയാണ് കത്തിയത്. കാറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി

പാലാരിവട്ടത്ത് ഓട്ടത്തിനിടയില്‍ കാറിന് തിപിടിച്ചു
X

കൊച്ചി: പാലാരിവട്ടം ബൈപാസില്‍ ഓട്ടത്തിനിടയില്‍ കാറിന് തീപിടിച്ചു. പൈപ്പ്ലൈന്‍ സിഗ്‌നലിന് സമീപമാണ് സംഭവം. വൈറ്റിലയില്‍ നിന്നും ഷോപ്പിംഗ് മാളിലേക്ക് പോകുകയായിരുന്ന അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിന്റെ യൂബര്‍ ടാക്സിയാണ് കത്തിയത്. കാറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ ബാറ്ററിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായ സിഎന്‍ജി സിലിണ്ടറിന് ലീക്ക് ഉണ്ടായിരുന്നതായി ഫയര്‍ഫോഴ്സ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടിടി സുരേഷിന്റെ നേതൃത്വത്തിലെത്തിയ ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്സ് സംഘമാണ് തീയണച്ചത്.

Next Story

RELATED STORIES

Share it