Kerala

ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

എറണാകുളം ബോള്‍ഗാട്ടി സ്വദേശിയായ ശ്രാവണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ബോള്‍ഗാട്ടി സ്വദേശി ശരത് ബാബു (37) വിനെ മുളവ്കാട് പോലീസ് അറസ്റ്റ് ചെയ്തത്

ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍
X

കൊച്ചി: എറണാകുളം മുളവുകാട് ബോള്‍ഗാട്ടി ജംഗ്ഷനില്‍ വെച്ച് ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലിസ് പിടിയില്‍.എറണാകുളം ബോള്‍ഗാട്ടി സ്വദേശിയായ ശ്രാവണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ബോള്‍ഗാട്ടി സ്വദേശി ശരത് ബാബു (37) വിനെ മുളവ്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ശ്രാവണിനോടുള്ള മുന്‍ വൈരാഗ്യം നിമിത്തം പ്രതി ശരത് ബാബു ബോള്‍ഗാട്ടി ജംഗ്ഷനില്‍ഴ വച്ച് ശ്രാവണ്‍ സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തുകയായിരുന്നു.ശ്രാവണ്‍ ബൈക്കില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ശരത് ബാബുവിനെ എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജിയുടെ നിര്‍ദേശപ്രകാരം മുളവുകാട് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, എഎസ് ഐ ടെലക്‌സ്‌മോന്‍, സിപിഒമാരായ രാജേഷ് ,അരുണ്‍ ജോഷി ,അനീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.ഇയാള്‍എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍,മുളവുകാട് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരവധി കഞ്ചാവ് കേസുകളിലും ,അടിപിടി കേസിലും, സ്തീകള്‍ക്കെതിരെ അതിക്രമം ഉണ്ടാക്കിയ കേസിലും ഉള്‍പ്പെട്ടയാളാണെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it