തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടില്‍ വിനു (42) വിനെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളും തെരുവില്‍ അന്തിയുറങ്ങുന്നയാളാണ്.തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
BY TMY16 Aug 2021 6:15 AM GMT

X
TMY16 Aug 2021 6:15 AM GMT
കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ . കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടില്‍ വിനു (42) വിനെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളും തെരുവില്‍ അന്തിയുറങ്ങുന്നയാളാണ്. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂര്‍ത്തി ചികില്‍സയിലാണ്.
ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഇവര്‍തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇന്‍സ്പക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐമാരായ ആര്‍ വിനോദ്, ടി സി രാജന്‍, ടി വി ഷാജു, ആര്‍.രാജീവ്, എഎസ്‌ഐ ഇക്ബാല്‍, എസ്‌സിപി ഒ ഷൈജ ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMT