ചാലയ്ക്കപ്പാറയ്ക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
ജീപ്പില്‍ സഞ്ചരിച്ചിരുന്ന കോട്ടയം കടുത്തിരുത്തി സ്വദേശികളായ ബാബു, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ ടാറിംഗ് തൊഴിലാളികളാണാണെന്ന് മുളന്തുരുത്തി പോലിസ് പറഞ്ഞു.ഇന്ന് രാവിലെ 6.50 ഓടെയാണ് അപകടം നടന്നത്. ടാറിംഗ് ജോലിക്കായി ഇവര്‍ ജീപ്പില്‍ പോകുകയായിരന്നുവെന്നാണ് വിവരം.ജീപ്പിന്റെ പിന്‍ഭാഗത്തെ സീറ്റിലായിരുന്നു ബാബുവും സുരേന്ദ്രനും ഇരിന്നിരുന്നത്. പിന്‍ഭാഗമാണ് ലോറിയുമായി ഇടിച്ചത്

കൊച്ചി: എറണാകുളം അരയന്‍കാവ് ചാലയ്ക്കപ്പാറയക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ജീപ്പില്‍ സഞ്ചരിച്ചിരുന്ന കോട്ടയം കടുത്തിരുത്തി സ്വദേശികളായ ബാബു, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ ടാറിംഗ് തൊഴിലാളികളാണെന്ന് മുളന്തുരുത്തി പോലിസ് പറഞ്ഞു.അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു മറ്റു മൂന്നു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോട്ടയം-എറണാകുളം റോഡില്‍ അരയന്‍ കാവ് ചാലയ്ക്കപ്പാറയക്ക് സമീപം ഇന്ന് രാവിലെ 6.50 ഓടെയാണ് അപകടം നടന്നത്. ടാറിംഗ് ജോലിക്കായി ഇവര്‍ ജീപ്പില്‍ പോകുകയായിരന്നുവെന്നാണ് വിവരം.ജീപ്പിന്റെ പിന്‍ഭാഗത്തെ സീറ്റിലായിരുന്നു ബാബുവും സുരേന്ദ്രനും ഇരിന്നിരുന്നത്. പിന്‍ഭാഗമാണ് ലോറിയുമായി ഇടിച്ചത്. മരിച്ച രണ്ടു പേരുടെയും തലയക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് അശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT