മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ ആക്രമണം: നാലു പേര് അറസ്റ്റില്‍
കല്ലൂര്‍കാട്, മരുതൂര്‍ സ്വദേശികളായ കാവുംപറമ്പില്‍ ശ്രീജിത്ത് (21), വളനിയില്‍ വീട്ടില്‍ ജോബിന് (22), മഠത്തില്‍പറമ്പില്‍ അജയ് (18), നാരായണത്ത് പറമ്പില്‍ അനന്തു (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്ത കേസില്‍ നാലു പേര് അറസ്റ്റില്‍. കല്ലൂര്‍കാട്, മരുതൂര്‍ സ്വദേശികളായ കാവുംപറമ്പില്‍ ശ്രീജിത്ത് (21), വളനിയില്‍ വീട്ടില്‍ ജോബിന് (22), മഠത്തില്‍പറമ്പില്‍ അജയ് (18), നാരായണത്ത് പറമ്പില്‍ അനന്തു (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയില്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയി. സംഘത്തിലെ ജോബിന് മോഷണ കേസിലെയും, അനന്തു അടിപിടി കേസിലെയും പ്രതിയാണെന്ന് പോലിസ് പറഞ്ഞു.ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ സി ജെ മാര്ട്ടിന്, എസ്ഐ വി കെ ശശികുമാര്‍, എഎസ്ഐ മരായ സി എം രാജേഷ്, സുനില്‍ സാമുവല്‍, സിപിഒ മാരായ ബിബില്‍ മോഹന്‍, ജീന്‍സ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT