മൂവാറ്റുപുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം:സഹോദരങ്ങള്‍ അടക്കം മൂന്നു പേര്‍ പിടിയില്‍
പെരുമറ്റം പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ഷാമോന്‍(33) ഇയാളുടെ സഹോദരനായ സുള്‍ഫിക്കര്‍ (29), ഈസ്റ്റ് മാറാടി മംഗംബറയില്‍ ബാദുഷ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് സംഭവം. കോസ്റ്റല്‍ ഇന്ത്യാ ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയായ നിബിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്

കൊച്ചി: മൂവാറ്റുപുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍. പെരുമറ്റം പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ഷാമോന്‍(33) ഇയാളുടെ സഹോദരനായ സുള്‍ഫിക്കര്‍ (29), ഈസ്റ്റ് മാറാടി മംഗംബറയില്‍ ബാദുഷ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് സംഭവം. കോസ്റ്റല്‍ ഇന്ത്യാ ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയായ നിബിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവര്‍ സ്ഥാപനത്തില്‍ സാമ്പത്തികത്തിരിമറി നടത്തിയെന്ന് കാണിച്ച് നിബിന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനശേഷം ഒളിവില്‍ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എസ്എച്ച്ഒ വി കെ ശശികുമാര്‍ , എസ്‌ഐ ബിജുമോന്‍ , എസ്‌സിപി ഒ മാരായ ബേസില്‍ സ്‌ക്കറിയ, ജിസ്‌മോന്‍, സുരേഷ്, ഷെല്ലി എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT