Kerala

മൂലമ്പള്ളി പാക്കേജ്: ചതുപ്പില്‍ പുതഞ്ഞ പുനരധിവാസ സൈറ്റുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിക്കണമെന്ന്കോര്‍ഡിനേഷന്‍ കമ്മിറ്റി

കരം തീര്‍ത്തുകൊണ്ടിരുന്ന നല്ല ഉറപ്പുള്ള കിടപ്പാടങ്ങള്‍ വികസനത്തിന്റെ മറവില്‍ പിടിച്ചുപറിച്ച് എടുത്തിട്ട് ചതുപ്പുനിലങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയത്. പുനരധിവാസ പദ്ധതികള്‍ എത്ര അവജ്ഞയോടെയാണ് അധികാരികള്‍ കാണുന്നതിന്റെയും കൂടി തെളിവാണിത്

മൂലമ്പള്ളി പാക്കേജ്: ചതുപ്പില്‍ പുതഞ്ഞ പുനരധിവാസ സൈറ്റുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിക്കണമെന്ന്കോര്‍ഡിനേഷന്‍ കമ്മിറ്റി
X

കൊച്ചി: രാജ്യത്തിന്റെ വികസനത്തിനുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി നല്‍കിയിട്ടുള്ള ചതുപ്പ് ഭൂമി റവന്യൂ മന്ത്രി നേരിട്ട് സന്ദര്‍ശിക്കണമെന്ന് സി ആര്‍ നീലകണ്ഠന്‍.പരിഷ്‌കരിച്ച മൂലമ്പള്ളി പുനരധിവാസ പാക്കേജ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011 ജൂണ്‍ 6-ന് വിജ്ഞാപനം ചെയ്തതിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തുതിയൂര്‍ ഇന്ദിരാനഗറിലെ പുനരധിവാസ ഭൂമിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരം തീര്‍ത്തുകൊണ്ടിരുന്ന നല്ല ഉറപ്പുള്ള കിടപ്പാടങ്ങള്‍ വികസനത്തിന്റെ മറവില്‍ പിടിച്ചുപറിച്ച് എടുത്തിട്ട് ചതുപ്പുനിലങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയത്. പുനരധിവാസ പദ്ധതികള്‍ എത്ര അവജ്ഞയോടെയാണ് അധികാരികള്‍ കാണുന്നതിന്റെയും കൂടി തെളിവാണിത്. പാക്കേജ് പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ അതിന്റെ പൂര്‍ണ്ണ ചുമതല ഐഎഎസ് റാങ്കിലുള്ള ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2008 ഫെബ്രുവരി ആറിന് അച്യുതാനന്ദന്‍ സര്‍ക്കാര്‍ എഴ് വില്ലേജുകളില്‍ നിന്ന് 316 കുടുംബങ്ങളെ യാതൊരു പുനരധിവാസവും ഉറപ്പാക്കാതെയാണ് തെരുവില്‍ ഇറക്കിയത്. പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2008 മാര്‍ച്ച് 19ന് മൂലമ്പിള്ളി പുനരധിവാസ പാക്കേജ് വിജ്ഞാപനം ചെയ്തതു. 4.25 ഏക്കര്‍ ചതുപ്പ് ഭൂമിയാണ് കടമ്പ്രയാറിന്റെ തീരത്ത് പുനരധിവാസത്തിനായി കണ്ടെത്തിയത്. ഇത് കെട്ടിടം പണിയാന്‍ ഉതകുന്നതല്ലെന്ന് പിഡബ്ലിയുഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ടെന്നും എന്നിട്ടും ഈ കുടുംബങ്ങളുടെ തലയില്‍ കെട്ടിവെച്ച് തടിതപ്പാനാണു ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

വെള്ളം, വൈദ്യുതി, ഡ്രെയിനേജ്, രണ്ടു നിലകള്‍ പണിയാവുന്ന എ-ക്ലാസ് ഭൂമി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ പ്രതിമാസം 5000 രൂപ വീതം വീട്ടു വാടക നല്‍കണമെന്ന 2008 ലെ കേരള ഹൈക്കോടതി വിധി സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പാക്കേജില്‍ പറഞ്ഞിരിക്കുന്ന തൊഴിലും ഈ കാലമത്രയായിട്ടും നല്‍കിയട്ടില്ലെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രതിഷേധ കൂട്ടായ്മയില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗം കെ രജികുമാര്‍, പുനരധിവാസ ഭൂമിയില്‍ പട്ടയം ലഭിച്ച പി എം മൈക്കിള്‍, പി ഡി തോമസ്, പി റ്റി ഫ്രാന്‍സീസ്, മേരി സേവ്യര്‍, സിന്ദു ഷാജന്‍, ആന്‍സന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it