Kerala

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40). നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടയക്ക് സമീപം കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40). പാറമട നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ബെന്നിയെ ബാംഗ്ലൂരില്‍ നിന്നും പോലിസ് പിടികൂടിയത്. ഇയാളെ കൂടാതെ മാനേജര്‍ മാരില്‍ ഒരാളായ നടുവട്ടം എട്ടടിയില്‍ സന്താഷിനെയും ഇന്നലെ പോലിസ് പിടികൂടിയത്.ഇന്ന് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തതോടെ പാറമട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പാറമടകളുടെ ലൈസന്‍സും മഗസിനുകളും പരിശോധിക്കുന്നുണ്ടെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ ഡിവൈ എസ്പി ബിജുമോന്‍, എസ്എച്ച്ഒ എം ബി ലത്തീഫ് , എസ്‌ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, കെ പി ജോണി, എഎസ്‌ഐ മാരായ സത്താര്‍, ജോഷി തോമസ്, സിപിഒ മനോജ്, മാഹിന്‍ ഷാ എന്നിവരും ഉണ്ടായിരുന്നു.

എക്സ്പ്ലോസീവ് ലൈസന്‍സ് നല്‍കുമ്പോള്‍ സ്ഫോടകവസ്തുക്കള്‍ മഗസിനില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റര്‍, 350 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍. എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്.സ്ഫോടനത്തില്‍ കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവരാണ് മരിച്ചത്.സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു. ചുറ്റുപാടുകളിലെ വീടുകളുടെ ജനല്‍ പാളിയുടെ ചില്ലുകളും ചില വീടുകള്‍ക്ക് നേരിയ പൊട്ടലും സ്‌ഫോടനത്തില്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടറും ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it