ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് മരിച്ചു
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ ചേര്‍ത്തല സ്വദേശി അനു തോമസ് (32) ആണ് മരിച്ചത്. ദേശീയപാതയില്‍ മാടവന ജംഗ്ഷനിലാണ് അപകടം
കൊച്ചി: ദേശീയപാതയില്‍ മാടവന ജംഗ്ഷനില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് മരിച്ചു. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനും അപകടത്തില്‍ പരിക്കേറ്റു.നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ ചേര്‍ത്തല സ്വദേശി അനു തോമസ് (32) ആണ് മരിച്ചത്. നെട്ടൂര്‍ അഴീക്കകത്ത് അഷ്‌റഫ് ആണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. ആശുപത്രിയില്‍ ജോലിക്കു പോകുന്നതിനായി ആലപ്പുഴ ഭാഗത്തുനിന്നു സ്‌കൂട്ടറില്‍ വരികയായിരുന്ന അനു ഇവിടുത്തെ സിഗ്നനലില്‍ നിര്‍ത്തിയിരുന്നു.
സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അമിതവേഗത്തില്‍ സിഗ്നല്‍ തെറ്റിച്ചു വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു.അഷറഫ് സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിച്ച ലോറി വെട്ടിച്ചതിനെ തുടര്‍ന്ന് അനുതോമസിന്റെ വാഹനത്തില്‍ ഇടിക്കുകയും ശേഷം സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിവല്‍ ഇടിക്കുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ അനു തോമസ് മരിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൃതദേഹം നെട്ടൂര്‍ സ്വകാര്യആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT